Skip to main content

നെല്ലിയാമ്പതി മലകളില്‍ ജീപ്പിന് കടക്കാന്‍ സാധിക്കും വിധം  സൗകര്യം ഏര്‍പ്പെടുത്തിയതായി മന്ത്രി എ.കെ ബാലന്‍

 

 

നെല്ലിയാമ്പതി മലകളിലെ റോഡിലുണ്ടായിട്ടിളള തടസ്സങ്ങള്‍ നീക്കുന്നതിനായി ഫോറസ്റ്റ് വകുപ്പ് മൂന്ന് ജെ.സി.ബിയും രണ്ട് ഹിറ്റാച്ചിയും ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഒരു ജീപ്പ് കഷ്ടിച്ച് കടന്ന് പോകേണ്ട അവസ്ഥയിലേക്ക് റോഡിന്‍റെ യാതാ സൗകര്യം മാറ്റുകയും ചെയ്തിട്ടുളളതായി മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു.  സി.ആര്‍.പി.എഫും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.  ഈ റോഡിലൂടെ നെല്ലിയാമ്പതിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്.  കൂടാതെ ഹെലികോപ്റ്റര്‍ മുഖേന നെല്ലിയാമ്പതിയില്‍ ജീവന്‍ രക്ഷാമരുന്നുകളും ഭക്ഷണവും എത്തിക്കാനുളള ശ്രമം നടന്നുവരുന്നു.  വനം വകുപ്പ ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുളളതായും മന്ത്രി പറഞ്ഞു.  ഏകദേശം എല്ലാ പ്രായത്തിലുമുളള മൂവായിരത്തോളം പേരാണ് മലകളില്‍ കുടുങ്ങി കിടക്കുന്നത്.

date