Skip to main content

വൃദ്ധസദനത്തിലെ അന്തേവാസികളെ സുരക്ഷിതരാക്കി

 

 

മംഗലം പാലം നിറഞ്ഞു കവിഞ്ഞതിനെ തുടര്‍ന്ന് വൃദ്ധസദനത്തില്‍ ഒറ്റപ്പെട്ട 186 അമ്മമാരെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു. വടക്കഞ്ചേരി ദൈവസദന്‍ വൃദ്ധസദനത്തിലെ 186 അന്തേവാസികളേയാണ്  സി.ആര്‍.പി.അഫിന്റെ നേതൃത്വത്തില്‍ രക്ഷിച്ച് വടക്കഞ്ചേരി സെന്റ് മേരീസ് ഐ.ടി.ഐ യില്‍ താമസിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കുള്ള ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും ആലത്തൂര്‍ താലൂക്കില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഇവര്‍ക്കായി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. 

മംഗലം ഡാം പരിസരത്തുള്ള തളികക്കല്‍ ആദിവാസി കോളനിയിലേക്കുള്ള റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ കോളനിയിലേക്ക് മരത്തടികള്‍ കൊണ്ടുള്ള താല്‍ക്കാലിക പാലം ഉണ്ടാക്കി. കോളനി നിവാസികള്‍ക്കാവശ്യമായ ഭക്ഷണവും മറ്റു അവശ്യവസ്തുക്കളും എത്തിച്ചിട്ടുണ്ട്. ഡപ്യൂട്ടി കമാണ്ടന്റ് ജി.ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്

date