Skip to main content

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാമഗ്രികള്‍ ആവശ്യമുണ്ട്. 

 

 

ജില്ലയിലെ നൂറിലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനായിരത്തിലേറെ പേരാണ് കഴിയുന്നത്. നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും ഇവര്‍ക്കുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും ചില സാമഗ്രികളുടെ അഭാവമുണ്ട്. ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കള്‍ സംഭാവന ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് സിവില്‍ സ്റ്റേഷനിലുള്ള താലൂക്ക് ഓഫീസിലേക്ക് നേരിട്ടെത്തിക്കാം. 

 

ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍:

 

കുട്ടികള്‍ക്ക് പെന്‍സില്‍, നോട്ട്ബുക്കുകള്‍, ബാഗുകള്‍ തുടങ്ങിയ പഠനോപകരണങ്ങള്‍, ചെരുപ്പുകള്‍, അടിവസ്ത്രങ്ങള്‍.

 

സ്ത്രീകള്‍ക്ക് നൈറ്റികള്‍, സാരികള്‍, നാപ്കിന്‍, അടിവസ്ത്രങ്ങള്‍.

 

പ്രായമായവര്‍ക്ക് പുതപ്പുകള്‍, വസ്ത്രങ്ങള്‍.

 

മറ്റുള്ളവ: പാല്‍പ്പൊടി, തേയില, കാപ്പിപ്പൊടി, പഞ്ചസാര, ഉപ്പ്, ഡ്രൈഫുഡ്(ബ്രഡ് ഒഴികെ), മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മസാലപൊടികള്‍, പാചക എണ്ണ, റവ, ആട്ട, പയറുവര്‍ഗങ്ങള്‍, പരിപ്പ്, കടല, പുളി, പാത്രങ്ങള്‍, സ്റ്റീല്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍, ഫഌസ്‌ക്, ഡെറ്റോള്‍, ഫസ്റ്റ് എയ്ഡ് മെഡിസിന്‍ കിറ്റുകള്‍, മെഴുകുതിരി, തീപ്പെട്ടി, കൊതുകുതിരി, ബക്കറ്റ്, കപ്പ്, പേസ്റ്റ്, ബ്രഷ്, സോപ്പ്, ബെഡ്, പായ, കുടകള്‍, റെയിന്‍കോട്ട്, ബ്ലീച്ചിങ് പൗഡര്‍, ടോര്‍ച്ച്, എമര്‍ജന്‍സി ലൈറ്റുകള്‍, ഫിനോയില്‍, മണ്ണെണ്ണ/ഗ്യാസ് അടുപ്പുകള്‍, ക്ലീനിങ് ബ്രഷുകള്‍. 

 

സംഭാവന ചെയ്യുന്ന സാധനങ്ങള്‍ പുതിയതാവണം. സാധനങ്ങള്‍ വിക്ടോറിയ കോളേജിനു സമീപമുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും സിവില്‍ സ്‌റ്റേഷനിലുള്ള പാലക്കാട് താലൂക്ക് ഓഫീസിലും എത്തിക്കാം. നേരിട്ട് എത്തിക്കാന്‍ കഴിയാത്തവര്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും സാധനങ്ങള്‍ ബുക്ക് ചെയ്ത് അയക്കാം. അയക്കേണ്ട വിലാസം- ജില്ലാ കലക്ടര്‍, സിവില്‍ സ്‌റ്റേഷന്‍, പാലക്കാട്-678001. ഫോണ്‍-9188283282.

date