Skip to main content

ഇടുക്കിയില്‍ ഭക്ഷ്യധാന്യം തേനിയില്‍ നിന്നെത്തിക്കാന്‍ ബദല്‍ സംവിധാനം

 

ഇടുക്കി ജില്ലയില്‍ അരിയും ഗോതമ്പുമുള്‍പ്പെടെ ഭക്ഷ്യധാന്യത്തിന് ക്ഷാമമുണ്ടായാല്‍ തേനിയിലെ എഫ്. സി. ഐ ഗോഡൗണുകളില്‍ നിന്ന് എത്തിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കി. ഭക്ഷ്യപൊതുവിതരണ സെക്രട്ടറി തേനി ജില്ലാ കളക്ടറുമായി സംസാരിച്ച് ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റെയില്‍, റോഡ് ഗതാഗതത്തില്‍ തടസമുള്ളതിനാല്‍ കേരളത്തിലെ എഫ്. സി. ഐ ഗോഡൗണുകളില്‍ നിന്ന് ഭക്ഷ്യധാന്യം എത്തിക്കുന്നതിന് തടസമുണ്ടായേക്കാവുന്ന സ്ഥിതി മുന്നില്‍ കണ്ടാണ് നടപടി. ക്ഷാമമുണ്ടായാല്‍ തേനി ജില്ലാ കളക്ടറെ ബന്ധപ്പെടണമെന്ന് ഭക്ഷ്യപൊതുവിതരണ സെക്രട്ടറി ഇടുക്കി ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചു. 

 

date