Skip to main content

അമിതവില ഈടാക്കിയാല്‍ നടപടി 

ജില്ലയില്‍ പച്ചക്കറി, പലവ്യഞ്‌ജനങ്ങല്‍ എന്നിവയ്‌ക്ക്‌ അമിത വില ഈടാക്കുന്നതും ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന്‌ പ്രവര്‍ത്തിക്കുന്നില്ല എന്ന വിവരവും ലഭിക്കുന്നുണ്ട്‌. പ്രകൃതിദുരന്തം നേരിടുന്ന ഈ വേളയില്‍ അമിതവില ഈടാക്കുന്നതും കൃത്രിമക്ഷാമം സൃഷ്‌ടിച്ച്‌ വിലക്കയറ്റം സൃഷ്‌ടിക്കാനുളള ശ്രമം കണ്ടെത്തിയാല്‍ 1955 ലെ ആവശ്യസാധനനിയമപ്രകാരം അറസ്റ്റ്‌ ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date