Skip to main content

ജില്ലയിൽ 678 ക്യാമ്പുകളിലായി  210119 അംഗങ്ങൾ

ആലപ്പുഴ: ജില്ലയിൽ 678 ദുരിതാശ്വാസ ക്യാമ്പുകളിലായി 50754 കുടുംബങ്ങളിലെ 210119 അംഗങ്ങൾ കഴിയുന്നു. അമ്പലപ്പുഴയിലെ 150 ക്യാമ്പുകളിലായി 16854 കുടുംബങ്ങളിലെ 60860 അംഗങ്ങൾ കഴിയുന്നു. ചേർത്തലയിൽ 60 ക്യാമ്പുകളിലായി 2900 കുടുംബങ്ങളിലെ 31552 പേർ കഴിയുന്നു. മാവേലിക്കരയിലെ 148 ക്യാമ്പുകളിലായി 15200 കുടുംബങ്ങളിലെ 52465 അംഗങ്ങളും കാർത്തികപ്പള്ളിയിലെ 320 ക്യാമ്പുകളിലായി 15800 കുടുംബങ്ങളിലെ 65242 അംഗങ്ങൾ കഴിയുന്നു. നിലവിൽ മാവേലിക്കരയിലും ചെങ്ങന്നൂരിലുമായി പ്രവർത്തിക്കുന്ന 199 ഭക്ഷണ വിതരണ കേന്ദ്രങ്ങളെ 1084 കുടുംബങ്ങളിൽ നിന്നുള്ള 2954 പേർ ആശ്രയിക്കുന്നു. മാവേലിക്കരയിലെ 190 ഭക്ഷണവിതരണ കേന്ദ്രങ്ങളിലായി 580 കുടുംബങ്ങളിലെ 830 പേരും ചെങ്ങന്നൂരിലെ 9 കേന്ദ്രങ്ങളിലായി 504 കുടുംബങ്ങളിലെ 2124 പേരും ആശ്രയിക്കുന്നു. നിലവിൽ ആവശ്യാനുസരണം ക്യാമ്പുകൾ ആരംഭിച്ചുവരുന്നതിനാൽ എണ്ണം ഇനിയും ഉയർന്നേക്കാം. 
പ്രളയം കവർന്ന കുട്ടനാട്ടിലെ 8000ഓളം ജനങ്ങൾ ആലപ്പുഴയിലെ സ്പെഷ്യൽ ക്യാമ്പുകളിൽ സുരക്ഷിതർ. കണിച്ചുകുളങ്ങര അമ്പലത്തിനോട് ചേർന്നുള്ള ക്യാമ്പിൽ 2000 മുകളിൽ ജനങ്ങളാണ് വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം ഉള്ളത്. കണ്ടമംഗലത്തെ ക്യാമ്പിൽ 1500 ഓളം പേരുണ്ട്. എസ് ഡി വി സ്‌കൂൾ പരിധിയിൽ 2000ന് മുകളിൽ ജനം സെന്റ് ജോസഫ് കോളേജിലും സ്‌കൂളിലുമായി 2000ന് മുകളിൽ ആളുകൾ ക്യാമ്പുകളിൽ ഉണ്ട്. വൈ എം സി എ യിൽ 100 പേരാണുള്ളത്. ഭക്ഷണവും കുടിവെള്ളവും മറ്റ് അടിയന്തിര സൗകര്യങ്ങളും എല്ലാ ക്യാമ്പുകളിലും സജ്ജമാക്കിയിട്ടുണ്ട്. പ്രദേശവാസികളുടെയും സന്നദ്ധ പ്രവർത്തകരും സംഘടനകളും ക്യാമ്പുകളിൽ ഏത് ആവശ്യങ്ങൾക്കും സർക്കാർ സംവിധാനത്തിന്് കൂട്ടായി ഉണ്ട്.
(പി.എൻ.എ 2346/2018)

സൗജന്യ സേവനത്തിനായി കെ.എസ്.ഇ.ബി.

ആലപ്പുഴ: മഴ കുറഞ്ഞ പശ്ചാത്തലത്തിൽ വൈദ്യുതി സംബന്ധമായ പ്രശ്‌നപരിഹാരത്തിനും വൈദ്യതി പുനസ്ഥാപനത്തിനും കെ.എസ്.ഇ.ബി. സൗജന്യമായി സേവനമൊരുക്കുന്നു. ഫോൺ: 9447128688.
(പി.എൻ.എ 2347/2018)

മാലിന്യങ്ങൾ നീക്കം ചെയ്യാൻ ജെ.സി.ബി. 

ആലപ്പുഴ: മഴക്കു ശേഷം അടിഞ്ഞു കൂടിയ മാലിന്യങ്ങൾ സൗജന്യമായി നീക്കം ചെയ്യുന്നതിന് ജെ.സി.ബി. യുടെ സേവനം ലഭ്യമാണ്. ഫോൺ: 9349017722.

 

date