Skip to main content

മന്ത്രി ജി.സുധാകരൻ ചെങ്ങന്നൂരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി

പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരൻ ഇന്നലെ ചെങ്ങന്നൂരിലെത്തി രക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് പ്രവർത്തനങ്ങളുടെ അവലോകന യോഗവും നടത്തി. കൂടുതൽ സ്പീഡ് ബോട്ടുകൾ രാത്രി തന്നെ എത്തിച്ച് പുലർച്ചെ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കാൻ നിർദ്ദേശം നൽകി. 

ഒറ്റപ്പെട്ട കേന്ദ്രങ്ങളിലുള്ളവരെ ഒഴിപ്പിക്കാൻ മന്ത്രി തോമസ് ഐസകിന്റെ നിർദ്ദേശം

ആലപ്പുഴ:  രക്ഷാപ്രവർത്തനത്തിന് കൂടുതൽ ശക്തി പകർന്ന് മന്ത്രി തോമസ് ഐസക്കും. ശനിയാഴ്ച കളക്ടറേറ്റിലെത്തിയ അദ്ദേഹം  രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കഴിയുന്നവരെ കണ്ടെത്തി വേഗം രക്ഷപ്പെടുത്താനാണ് നിർദ്ദേശം. ക്യാമ്പിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനും അത് ബന്ധുക്കളിലേക്കെത്തിക്കാൻ സംവിധാനമൊരുക്കാനും മന്ത്രി ആവശ്യപ്പെട്ടു. രക്ഷപ്പെടുത്തിയവരുടെ ശരിയായ കണക്കുകൾ ഉടനെടുക്കാനും ഉദ്യോഗസ്ഥരോട് അദ്ദേഹം നിർദ്ദേശിച്ചു.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കഴിയുന്നവരെ കണ്ടെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കും.  വരും ദിവസങ്ങളിൽ ലൈഫ് ഗാർഡുമാർ, സീ ഗാർഡുമാർ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ ടീമുകളുണ്ടാക്കി   പ്രവർത്തനം ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 (പി.എൻ.എ 2349/2018)
ഇന്ന് ഓഫീസുകൾ പ്രവർത്തിക്കും

ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും എല്ലാ വകുപ്പുകളുടെയും ജില്ലാ ഓഫീസുകളും റവന്യൂ ഡിവിഷണൽ ഓഫീസുകളിലെ  ദുരന്തനിവാരണ വിഭാഗവും എല്ലാ താലൂക്ക്  ഓഫീസുകളും ഇന്ന് (ഓഗസ്റ്റ് 19) പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവായി. നിലവിൽ ക്യാമ്പുകളും നോൺ റസിഡൻഷ്യൽ ക്യാമ്പുകളുമുള്ള എല്ലാ വില്ലേജ് ,  തദ്ദേശസ്വയംഭരണ ഓഫീസുകളും പ്രവർത്തിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ വകുപ്പ് മേധാവികളും കളക്ട്രേറ്റിൽ എത്തണം.

 ഡാം ഷട്ടർ ഉയർത്തി:ജാഗ്രത പാലിക്കണം

ആനത്തോട് കക്കി ഡാമിന്റെ നാല് ഷട്ടറുകളിൽ മൂന്ന് ഷട്ടറുകൾ അൽപ്പം ഉയർത്തി. ( 75 സെ.മീ.-90 സെ.മീ) പമ്പാ നദീതീര വാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date