Skip to main content

അവശ്യസാധനങ്ങൾക്ക് വിലകൂട്ടിയാൽ ശക്തമായ നടപടി

അവശ്യസാധനങ്ങൾക്ക് വിലകൂട്ടുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലയിൽ അവശ്യസാധനങ്ങളുടെ വില കൂട്ടുന്നത് നിരോധിച്ച് ജില്ല കളക്ടർ ഉത്തരവായിട്ടുണ്ട്.  ജില്ലയിലുടനീളം മിന്നൽപരിശോധന നടത്തി നടപടിയെടുക്കാൻ മന്ത്രി  നിർദേശിച്ചു. 

വെള്ളപ്പൊക്ക ദുരിതാശ്വാസം : ധനസഹായങ്ങൾ  അർഹരായ എല്ലാവർക്കും ലഭിക്കും

    ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച എല്ലാവിധ ധനസഹായങ്ങളും അർഹരായ എല്ലാവർക്കും ലഭിക്കും. അതിനുവേണ്ടി ദുരിതാശ്വസ ക്യാമ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് നിബന്ധനയില്ല. മറിച്ചുള്ള വാർത്തകൾ തെറ്റാണ്.

ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളു എന്ന തരത്തിൽ വാട്ട്‌സ് ആപ് മുഖേന വാർത്ത പ്രചരിപ്പിക്കുന്നതായി കുട്ടനാട് തഹസീൽദാർ അറിയിച്ചു. ഇത്തരത്തിലുള്ള വാർത്തകൾ പൊതുജനങ്ങൾക്കിടയിൽ ഉത്കണ്ഠയുണ്ടാക്കുന്നതിനാൽ ഇത് പരസ്യപ്പെടുത്തുന്നത് കുറ്റകരമായി കണ്ട് നടപടി സ്വീകരിക്കുമെന്ന് ജില്ലാകളക്ടർ അറിയിച്ചു.

(പി.എൻ.എ 2351/2018)

മദ്യസംബന്ധമായ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി  

ആലപ്പുഴ: പൊലീസ് എക്‌സൈസ് ഉദ്യോഗസ്ഥർ ദുരിതാശ്വാസ ക്യാമ്പുകളുടെ പരിസരത്തും റസ്‌ക്യൂ മേഖലയിലും മദ്യം സംബന്ധമായ നിയമ ലംഘനങ്ങൾ നടക്കുന്നില്ലായെന്ന് കർശനമായി ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടർ ഉത്തരവായി.

 (പി.എൻ.എ 2352/2018)

date