Skip to main content

ഞായറാഴ്ചയും ദുരിതാശ്വാസ, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍

 

മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ ഓഫീസുകളും അവധി ദിവസമായ ഞായറാഴ്ചയും പ്രവര്‍ത്തിച്ചു. റവന്യൂ, ദുരന്തനിവാരണ, വിഭാഗങ്ങളിലെ ജീവനക്കാര്‍ മറ്റു പ്രവൃത്തിദിനങ്ങളിലേതുപോലെ തന്നെ  ഹാജരായി ബന്ധപ്പെട്ടപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി. 

ഗവണ്മെന്റ് സെക്രട്ടേറിയറ്റും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലാ കളക്ടറേറ്റുകളും മറ്റു സര്‍ക്കാര്‍ ഓഫീസുകളും ഇന്നലെ പ്രവര്‍ത്തിച്ചു. സെക്രട്ടേറിയറ്റില്‍ 54.9 ശതമാനം (3116)പേരാണ്  ജോലിക്ക് ഹാജരായത്. റവന്യൂ, ദുരന്ത നിവാരണ വകുപ്പുകള്‍ക്കു പുറമേ മറ്റു വകുപ്പുകളിലും സാധാരണപോലെ ജീവനക്കാര്‍ ഹാജരായി. തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിലെ 236 ജീവനക്കാരില്‍ 219 പേരും (92 ശതമാനം) ഹാജരായി. 

കൊല്ലം ജില്ലാ കളക്ടറേറ്റില്‍ 88 ശതമാനവും, ആലപ്പുഴയില്‍ 95 ശതമാനവും, കോട്ടയത്ത് 90 ശതമാനവും , എറണാകുളത്ത് 96 ശതമാനവും, തൃശൂരില്‍ 97 ശതമാനവും, വയനാട് 97 ശതമാനവും, കോഴിക്കോട് 92 ശതമാനവും ജീവനക്കാര്‍ ഹാജരായി. ഇതിനുപുറമേ, ഈ ജില്ലകളിലെ താലൂക്ക്, വില്ലേജ് ഓഫീസുകളിലെയും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെയും ഭൂരിപക്ഷം ജീവനക്കാരും ഇന്നലെ ജോലിക്കെത്തി

date