Skip to main content

രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത ബോട്ടുടമകളെ അറസ്റ്റ്‌ചെയ്തു

 

ആലപ്പുഴ: രക്ഷാപ്രവർത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളിൽ നാലുപേരെ മന്ത്രി ജി.സുധാകരന്റെ നിർദേശ പ്രകാരം അറസ്റ്റ്ചെയ്തു. ലേക്ക്സ് ആന്റ് ലഗൂൺസ് ഉടമ സക്കറിയ ചെറിയാൻ, റെയിൻബോസ് ഉടമ സാലി, കോസി ഉടമ കുര്യൻ, ആൽബിൻ ഉടമ വർഗീസ് സോണി എന്നിവരെ ഇതിനകം അറസ്റ്റുചെയ്തു. തേജസ് ഉടമ സിബിയെ ഉടൻ അറസ്റ്റുചെയ്ത് ഹാജരാക്കാൻ മന്ത്രി നിർദേശിച്ചു. കളക്ടറുടെ ചേമ്പറിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിർദേശം.

ബോട്ട് ഡ്രൈവർമാരിൽ പലരും അനധികൃതമായി ലൈസൻസ് വാങ്ങിയതാണെന്ന പരാതി അടിയന്തരമായി പരിശോധിക്കാൻ പോർട്ട് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത ബോട്ടുഡ്രൈവർമാരുടെ ലൈസൻസ് അടിയന്തരമായി സസ്പെന്റു ചെയ്യാനും മന്ത്രി നിർദേശിച്ചു

ബോട്ടുകളുടെ ഗതാഗതവുമായി ബന്ധപ്പെട്ട് ജില്ലയിലെ അധികാരിയായ പോർട്ട് സർവയർ ഉത്തരവാദിത്തം ശരിയായി വിനിയോഗിച്ചില്ലെന്ന് മന്ത്രി വിലയിരുത്തി. പോർട്ട് ഓഫീസറെ വിളിച്ചുവരുത്തിയ മന്ത്രി ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചു. ഇക്കാര്യം സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാനും മന്ത്രി ജില്ല കളക്ടറെ ചുമതലപ്പെടുത്തി.

date