Skip to main content

ജില്ലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം : ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പദ്ധതി. -ജില്ലാ കലക്ടര്‍.

 

ജില്ലയിലെ കാല വര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണന്നും ആശങ്കപെടേണ്ട സഹചര്യമില്ലെന്നും ജില്ല കലക്ടര്‍ അമിത് മീണ. മഴ കുറച്ച് മാറിയിട്ടുണ്ട്. എങ്കിലും ഏത് സഹചര്യവും നേരിടാന്‍ ജില്ല സന്നദ്ധമാണന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ വിവിധ വിഭാഗങ്ങളിലായി സൈനിക വിഭാഗത്തിന്റെ 61 അംഗ സംഘം ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
നിലവില്‍ ക്യാമ്പുകളില്‍ താമസിക്കുന്ന ആളുകളെ അവരുടെ വാസ സ്ഥലങ്ങള്‍ പൂര്‍ണമായും ശുചിത്വം ഉറപ്പു വരുത്തിയതിന്റെ ശേഷം മാത്രമെ വീടുകളിലേക്കു മാറ്റു. ഇതിനായി ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹായത്തോടെ പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തായ്യാറാക്കിയിട്ടുണ്ട്. എല്ലാ കിണറുകളും ശുദ്ധ ജല ഉറവിടങ്ങളും പ്രത്യേകം പരിശോധനയില്ലാതെ ക്ലോറിനേഷന്‍ ചെയ്യും. സന്നദ്ധ സംഘടനകള്‍,ക്ലബുകള്‍ കുടുംബശ്രി എന്നിവയുടെ സഹകരണം ഇതിനായി ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ രീതിയിലും സുരക്ഷ ഉറപ്പാക്കി മാത്രമെ ജനങ്ങളെ സ്വന്തം വീടുകളിലേക്ക് മാറാന്‍ അനുവദിക്കു. ജില്ലയില്‍ നിലമ്പൂരിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായത്.
ജില്ലയിലെ ക്യാമ്പുകളില്‍ എത്തിക്കാന്‍ ഭക്ഷ്യ ധാന്യങ്ങളും സാധനങ്ങളും എത്തിക്കുന്നതില്‍ എല്ലാവരും നന്നായി സഹകരിച്ചു ഇനി മറ്റ് ജില്ലകള്‍ക്ക് സഹായം ചെയ്യുന്നതിന് ജില്ലാ തയ്യാറെടുക്കുകയാണെന്നും കലക്ടര്‍ അറിയിച്ചു.

 

date