Skip to main content

ആയിരം കിറ്റുകള്‍ ത്യശൂരിലെത്തിക്കും

 

     തൃശൂരില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ക്യാമ്പുകളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായി  ഭക്ഷ്യ ധാന്യ കിറ്റുകള്‍ മലപ്പുറം ജില്ലയില്‍ തയ്യാറാക്കി. 10 വിവിധ ആഹാര വസ്തുക്കളുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളാണ് കിറ്റില്‍ ഉണ്ടാവുക. ആകാശത്ത് നിന്ന് താഴോട്ട് നിക്ഷേപിക്കുന്ന രീതിയിലാണ് വസ്തുക്കള്‍ പാക്ക് ചെയ്യുക. കിറ്റുകള്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിച്ച് ഹെലികോപ്റ്റര്‍ വഴി ത്യശൂരിലേക്ക് കൊണ്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. വസ്തുക്കളുടെ പാക്കിംഗ് കലക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലാണ് നടത്തിയത്.

date