Skip to main content

കുട്ടനാട് താലൂക്കിലേക്ക് നേവിയുടെ സഹായവും കൂടുതൽ സേനയും ആവശ്യപ്പെട്ട് ജില്ലാകളക്ടർ

ജില്ലയിൽ അതിരൂക്ഷമായ വെള്ളപ്പൊക്കം മൂലം കഷ്ടപ്പെടുന്ന കുട്ടനാട് താലൂക്കിലെ ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നതിന്  നേവിയുടെയും കൂടുതൽ സേനയുടെയും സഹായം തേടി ജില്ലാ കളക്ടർ എസ്.സുഹാസ് സർക്കാരിന് കത്ത് അയച്ചു. കൂടുതൽ രക്ഷാദൗത്യത്തിന് ഇത് അടിയന്തിരമായി ആവശ്യമുണ്ട്. ഒരേ സമയം ബോട്ട് ഉപയോഗിച്ചും എയർലിഫ്റ്റിങ് വഴിയും ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ട്. അടിയന്തിരപ്രാധാന്യത്തോടെ ഏകദേശം 200-ലധികം ബോട്ടുകൾ രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടുവെങ്കിലും ശക്തമായ വെള്ളപ്പാച്ചിൽ മൂലം നിലവിലുള്ള ജനങ്ങളെ രക്ഷപെടുത്തുന്നതിന് ബുദ്ധിമുട്ടുകൾ ഏറിവരികയാണ്. ഏകദേശം 1000-ലധികം കുടംബങ്ങളുടെ ജീവൻ രക്ഷപെടുത്തുന്നതിനായി നേവിയുടെയും കൂടുതൽ സേനാവിഭാഗത്തിന്റെയും ആവശ്യം ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. 

(പി.എൻ.എ 2345/2018)

date