Skip to main content

ചുരുക്കപ്പട്ടികയിലുള്ളവര്‍ക്ക് അഭിമുഖം

  
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ മ്യൂസിക് ടീച്ചര്‍ (ഹൈസ്‌ക്കൂള്‍, കാറ്റഗറി നമ്പര്‍ 530/2013), മ്യൂസിക് ടീച്ചര്‍ (യു.പി.എസ്, കാറ്റഗറി നമ്പര്‍ 239/ 2015) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് അഡ്മിറ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ അഭിമുഖം നടക്കും. തപാല്‍ മുഖേന അറിയിപ്പ് കിട്ടാത്ത ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് പി.എസ്.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.

 

date