Skip to main content

ലോകപൈതൃക വാരാഘോഷം

വി.കെ കൃഷ്ണമേനോന്‍ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പൈതൃക വാരാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 25 ന് രാവിലെ 11 ന് കോഴിക്കോടിന്റെ പൈതൃകം എന്ന വിഷയത്തില്‍ ഡോ.എം.ജി.എസ് നാരായണന്‍ സംസാരിക്കും. വൈകീട്ട് നാല് മണിക്ക് പൈതൃക പഠനം വ്യവഹാര രൂപങ്ങള്‍ എന്ന വിഷയം ഡോ.എം.ആര്‍.രാഘവ വാര്യരും, തിറ: പൈതൃകത്തിന്റെ വളരുന്ന വലക്കണ്ണികള്‍ എന്ന വിഷയം ഡോ.കെ.എം. ഭരതനും അവതരിപ്പിക്കും. വൈകീട്ട് ആറിന് തിറയാട്ടം അരങ്ങേറും.

 

date