Skip to main content

പ്രളയമേഖലയില്‍ ശുചീകരണം: സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്   രജിസ്ട്രര്‍ ചെയ്യാം

 

ജില്ലയിലെ പ്രളയ ദുരന്തബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തന ഏകോപിപ്പിക്കുന്നതിന് താല്പര്യമുളള സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും ഹരിതകേരളം മിഷനില്‍ രജിസ്റ്റര്‍ ചെയ്യാം.  ംംം.വമൃശവേമാ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലോ 0471-2449939 9188120320, 9188120316 എന്നീ നമ്പരുകളിലോ ബന്ധപ്പെട്ട്  രജിസ്‌ട്രേഷന്‍ നടത്താം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മണ്‍വെട്ടി, മണ്‍കോരി, ചൂല്‍, ഇരുമ്പ് ചട്ടി, റബ്ബര്‍കുട്ട, ഗ്ലൗസ്, ഗംബൂട്ട്‌സ്, കൈയുറകള്‍, മാസ്‌ക്കുകള്‍, ഡിറ്റര്‍ജന്റ്‌സ്, അണുനാശിനികള്‍, സ്‌ക്രബ്ബര്‍, ലോഷന്‍, പ്രഥമശുശ്രൂഷ ഔഷധങ്ങള്‍ തുടങ്ങിയ സാധന സാമഗ്രികള്‍ നല്‍കാന്‍ തയ്യാറുള്ളവര്‍ക്കും ഹരിതകേരളം മിഷനില്‍ രജിസ്റ്റര്‍ ചെയ്യാം.  

date