Skip to main content

24 മണിക്കൂർ സേവനം

ആലപ്പുഴ: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഭാരതീയ ചികിത്സ വകുപ്പിന്റെ ജില്ല ആസ്ഥാനത്ത് ജില്ല മെഡിക്കൽ ഓഫീസർ ഡോ.റ്റി.എസ്.ജയന്റെ നേതൃത്വത്തിൽ ചേർന്ന ടാസ്‌ക്‌ഫോഴ്‌സ് കമ്മിറ്റിയിൽ രാമങ്കരി ഗവ. ആയുർവേദ ഡിസ്‌പെൻസറിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എം.ചിന്നതുരെയെ 24 മണിക്കൂറും ജില്ല മെഡിക്കൽ ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ സെൽ യൂണിറ്റിന്റെ കൺവീനറായി നിയമിച്ചു. ഫോൺ: 9400736563.

 

(പി.എൻ.എ 2386/2018)

 

date