Skip to main content

കണ്ണൂരില്‍ നിന്നുള്ള ദുരിതാശ്വാസ സഹായങ്ങള്‍ തുടരുന്നു; രണ്ടുദിവസമായി അയച്ചത് 29 ലോഡ് 

കേരളം ഇന്നു വരെ കണാത്ത തരത്തിലുള്ള പ്രളയത്തിനു ശേഷം സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള സഹായം തുടരുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി മാത്രം തെക്കന്‍ ജില്ലകളിലേക്ക് അയച്ചത് 29 ലോഡ് ദുരിതാശ്വാസ സാധനങ്ങള്‍. ഇതുവരെ ഭക്ഷ്യ വസ്തുക്കള്‍, സാനിറ്ററി വസ്തുക്കള്‍, കുപ്പിവെള്ളം, പായ, തുടങ്ങി ആകെ 68 ലോഡ് ആയി 380 ടണ്ണിലേറെ സാധനങ്ങളാണ് ദുരിതബാധിതരെ സഹായിക്കാനായി അയച്ചത്. ഇതിനായി രാവും പകലുമായി കലക്ടറേറ്റില്‍ ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും വിദ്യാര്‍ഥികളും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചുവരികയാണ്. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിലേക്ക് 16 ലോറി നിറയെ സാധനങ്ങളാണ് ചൊവ്വാഴ്ച കലക്ടറേറ്റില്‍ നിന്നും അയച്ചത്. 15 ലോഡ് ബുധനാഴ്ച വൈകിട്ടോടെ മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്ക് അയച്ചു. ശുചീകരണത്തിനുള്ള ലോഷനും മറ്റ് ഉപകരണങ്ങളുമാണ് എറണാകുളത്തേക്ക് കൂടുതലായി അയച്ചത്. സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഇന്നലേയും ദുരിതാശ്വാസത്തിനായി നിരവധി സാധനങ്ങള്‍ കലക്ടറേറ്റില്‍ ലഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കലക്ടറേറ്റ് മുഖേനെ നിരവധി പേര്‍ ഇന്നലെയും സംഭാവന നല്‍കി. 

date