Skip to main content

പരിശോധന നടത്തി

 

കോഴഞ്ചേരി താലൂക്കിലെ വിവിധ മേഖലകളില്‍ പൊതുവിപണിയിലുള്ള 40 സ്ഥാപനങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പലചരക്ക് കടകള്‍, പച്ചക്കറി സ്റ്റാളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത 11 വ്യാപാര സ്ഥാപന ഉടമകള്‍ക്കെതിരെ കേസ് എടുത്തു. പര്‍ച്ചേസ് ബില്ലുകള്‍ സൂക്ഷിക്കാതിരിക്കുക, പൂഴ്ത്തിവയ്പ് നടത്തുക, വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, അമിതലവില ഈടാക്കുക എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍.സുരേഷ് കുമാര്‍ അറിയിച്ചു. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ എം.സുരേഷ് കുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എം.അബ്ദുള്‍ റഊഫ്, ലിസി സാം എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.                    (പിഎന്‍പി 2339/18)

date