Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ പരിശീലനം

ആലപ്പുഴ: സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പി.എസ്.സി.പരിശീലനം നൽകുന്നു. അപേക്ഷാഫോറവും വിശദവിവരവും  ജില്ല ഫീഷറീസ് ഓഫീസുകളിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് 31നകം  ജില്ല ഫിഷറീസ് ഓഫീസിൽ നൽകണം. ബിരുദതലത്തിൽ 50 ശതമാനം മാർക്കോടെ വിജയിച്ച  മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. ഒരു വിദ്യാർഥിക്ക് ഒരു തവണയേ  ആനുകൂല്യത്തിന് അർഹത ഉള്ളൂ

 

(പി.എൻ.എ 2394/2018)

 

 

വാഹന ലേലം മാറ്റി

 

ആലപ്പുഴ: ഓഗസ്റ്റ് 20ന് നടത്താനിരുന്ന ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഓഫീസിലെ കെ.എൽ 04 എക്‌സ് -2125 നമ്പർ വാഹന ലേലം സാങ്കേതിക കാരണങ്ങളാൽ സെപ്റ്റംബർ ഒമ്പതിന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കോടതി ഹാളിൽ നടത്തും.

 

(പി.എൻ.എ 2395/2018)

 

 

date