Skip to main content

ക്യാമ്പുകള്‍ സന്ദര്‍ശിച്ചും ആശ്വാസ വാക്കുകള്‍ പകര്‍ന്നും മന്ത്രിമാര്‍ 

 

വൈകുന്നേരം നാലുമണിയോടെ  ആലപ്പുഴയില്‍ നിന്ന് കോട്ടയം പോലീസ്   പരേഡ് ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍  മാര്‍ഗം എത്തിയ  ധനകാര്യമന്ത്രി ടി. എം             തോമസ് ഐസക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരുനും നേരെ പോയത് കുട്ടനാട്ടില്‍ നിന്നെത്തിയ ആളുകള്‍ പാര്‍ക്കുന്ന കുറിച്ചി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കാണ്. തടിച്ചു കൂടിയ ആളുകളോട് സുഖവിവരം അന്വേഷണം. ക്യാമ്പുകളില്‍ സങ്കടപ്പെട്ടിരിക്കരുതെന്നും ആട്ടവും പാട്ടും ഒക്കെ വേണമെന്നും               ഉപദേശം. തിരുവോണം ഇവിടെ ആകാം, നിങ്ങള്‍ വന്നതുപോലെയല്ല മാന്യമായി തിരിച്ചു പോകും. അതിനുളള തയ്യാറെടുപ്പാണ് ഞങ്ങള്‍ നടത്തുന്നത്. തുടര്‍ന്ന് അടുത്ത ക്യാമ്പായ തുരുത്തി സെന്റ് മേരീസ് സ്‌കൂളിലേക്കാണ് മന്ത്രി പോയത്.  ചുറ്റും കൂടിയവരോട് വീടെല്ലാം ശരിയാക്കാന്‍  ഏര്‍പ്പാടാക്കിട്ടുണ്ടെന്ന് മന്ത്രി ഉറപ്പ് നല്‍കി. രേഖകള്‍ നഷ്ടപ്പെട്ടതില്‍ സങ്കടപ്പെടേണ്ട എന്ന ആശ്വാസ വാക്ക്. പിന്നീട് പോയത് അടുത്ത ക്യാമ്പ് സ്ഥിതി ചെയ്യുന്ന ഇത്തിത്താനം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലേക്ക്. തുടര്‍ന്ന് ചെത്തിപ്പുഴ പ്ലാസിഡ് മെമ്മോറിയലിലേക്കാണ് പോയത്. ഞങ്ങള്‍ക്കിവിടെ സന്തോഷമാണെന്ന് ഒരുപറ്റം അന്തേവാസികള്‍ പറഞ്ഞു. നല്ല  ഭക്ഷണം ലഭിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ കുശുനിക്കാരെ കാണാന്‍ മന്ത്രിമാര്‍ അടുക്കള പുരയിലേക്ക് പോയി. തുടര്‍ന്ന് എസ്.ബി കോളേജിലെ ക്യാമ്പിലെത്തി. തടിച്ചു കൂടിയ ജനാവലി ഹര്‍ഷാരവത്തോടെ  മന്ത്രിമാരെ സ്വീകരിച്ചു. ക്യാമ്പിലെ അന്തേവാസികളുടെ സന്തോഷത്തില്‍ ചേരുകയും കുട്ടികളോടൊപ്പം സെല്‍ഫി എടുക്കാന്‍ കൂടുകയും ചെയ്തു. തുടര്‍ന്ന് പെരുന്ന എന്‍.എസ്.എസ് കോളേജിലെ  ക്യാമ്പ് സന്ദര്‍ശിച്ച ശേഷം ചെങ്ങന്നൂരിലേക്ക് യാത്രയായി

date