Skip to main content

കുട്ടനാടിന്റെ പുനര്‍ നിര്‍മ്മാണത്തിന് പ്രാധാന്യം

പ്രളയം വരുത്തിയ കൊടും ദുരന്തത്തില്‍ കേരളമാകെ വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ പരസ്പരം തര്‍ക്കിക്കുകയല്ല ദുരിതാശ്വസ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ ഭേദമില്ലാതെ പങ്കെടുക്കുകയാണ് വേണ്ടതെന്ന് മന്ത്രി മാരായ ജി. സുധാകരന്‍, ഡോ. ടി.എം. തോമസ് ഐസക് എന്നിവര്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെട്ട് ചങ്ങനാശ്ശേരിയിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നവരെ കാണുന്നതിനായി ഹെലികോപ്ടറില്‍ പോലീസ് പരേഡ് ഗൗഡില്‍ ഇറങ്ങിയ വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.  വെള്ളക്കെട്ടില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുകയെന്ന ഒന്നാം ഘട്ടദൗത്യം പൂര്‍ത്തിയായ സാഹചര്യത്തില്‍ രണ്ടാം ഘട്ടപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു കഴിഞ്ഞു. ഈ ഘട്ടത്തില്‍ കുട്ടനാടിന്റ പുനര്‍നിര്‍മ്മാണത്തിന് പ്രത്യേക സ്ഥാനം നല്‍കും. കുട്ടനാടിന്റെയും സമീപ പ്രദേശങ്ങളുടെയും വികസനത്തിനുള്ള കുട്ടനാട് പാക്കേജ്  അപ്പര്‍കുട്ടനാട്, മലയോരമേഖല, തീരദേശമേഖല എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍, റോഡുകള്‍, വൈദ്യുതി ബന്ധം പുനസ്ഥാപിക്കല്‍, കുടിവെള്ള സ്രോതസ്സുകളുടെ പുനരുദ്ധാരണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക്  പ്രാധാന്യം നല്‍കും. മറ്റേതൊരു രാജ്യത്തെ ഭരണാധികാരിക്കും സാധ്യമല്ലാത്തതാണ് കേരളത്തിന്റെ മുഖ്യ മന്ത്രി സാധ്യമാക്കിയിരിക്കുന്നത്. അപ്രതീക്ഷിതമായി ബാധിച്ച മഹാപ്രളയത്തെ ജനങ്ങളെ ഒറ്റക്കെട്ടാക്കി നേരിടാനും ദുരിതത്തില്‍ നിന്നും പരമാവധി രക്ഷ ഉറപ്പുവരുത്താനും കഴിഞ്ഞിച്ചുള്ളതായും മന്ത്രിമാര്‍ പറഞ്ഞു.

date