Skip to main content

ഭക്ഷണമില്ലാത്തവര്‍ ജില്ലാ ദുരന്തനിവാരണ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം

        മഴക്കെടുതിയില്‍ ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചാല്‍ നിത്യോപയോഗസാധനങ്ങള്‍ എത്തിച്ച് നല്‍കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന പ്രളയബാധിതരുടെ പുനരധിവാസം സംബന്ധിച്ച ആലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
    പുനരധിവാസത്തിന് എന്തൊക്കെ സാമഗ്രികള്‍ കുറവുണ്ടെന്ന് ജില്ലാ ഉദ്യോഗസ്ഥര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. പഠനോപകരണങ്ങള്‍ പുസ്തകങ്ങള്‍ എന്നിവ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ കണക്ക് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശേഖരിക്കണം. ചൈല്‍ഡ് ലൈന്‍, ശിശുക്ഷേമ സമിതി, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവരെ ഏകോപിപ്പിച്ച് കുട്ടികളേയും രക്ഷിതാക്കളേയും സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിന് മാനസിക പിന്തുണ നല്‍കുന്നതിനും വിദ്യാഭ്യാസ ഉപഡയറക്ടര്‍ നടപടി സ്വീകരിക്കണം. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ നഷ്ടപ്പെട്ടവര്‍ക്കായി പഞ്ചായത്ത് തലത്തില്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും. ക്യാമ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവരുടെ ഭവനങ്ങളുടെ സുരക്ഷിതത്വം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുമരാമത്ത് വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തും. ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്കാണ് ഏകോപന ച്ചുമതല. വെള്ളം കയറിയ വീടുകളിലെ വൈദ്യുതീകരണ സംവിധാനം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സന്നദ്ധ സംഘടനാ സാങ്കേതിക പ്രവര്‍ത്തകരുടെ സഹകരണത്തോടെ അടയന്തരമായി പരിശോധിച്ച് കണക്ഷന്‍ പുനസ്ഥാപിക്കണം. മീനങ്ങാടി പോളിടെക്‌നിക്, കല്‍പ്പറ്റ ഐടിഐ, കുടുംബ

date