Skip to main content

ശ്രീ, തൃക്കേപ്പറ്റ ഉറവ് എന്നി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പനമരത്ത് കെഎസ്ഇബി ഇന്ന് (23.08.18) പ്രവര്‍ത്തനം തുടങ്ങി.

     സ്‌കൂള്‍ യൂണിഫോം തുണി  ലഭ്യമാക്കിയാല്‍ കുടുംബശ്രീ അപ്പാരല്‍ പാര്‍ക്ക് വഴി സൗജന്യമായി തയ്ച്ച് നല്‍കുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ യോഗത്തില്‍ അറിയിച്ചു. വീടും പരിസരവും തദ്ദേശഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ശുചിത്വമിഷന്‍, ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തെടെ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെ അണുവിമുക്തമാക്കും. ഇതിനുള്ള അണുനാശിനികള്‍ ശുചിത്വമിഷന്‍ വിതരണം ചെയ്യും. ശുചീകരിക്കുമ്പോള്‍ നീക്കം ചെയ്യുന്ന മണ്ണ് പഞ്ചായത്ത് തലത്തില്‍ സംഭിക്കുന്നതിന് സംവിധാനം ഒരുക്കും. വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നിത്യോപയോഗസാധനങ്ങളുടെ കിറ്റ് നല്‍കും. ആദിവാസി കോളനികളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം ട്രൈബല്‍ വകുപ്പ് ഏര്‍പ്പെടുത്തും. തിരുനെല്ലി, നൂല്‍പ്പുഴ, കണിയാമ്പറ്റ എന്നിവിടങ്ങളിലെ അടിയ, പണിയ, കാട്ടുനായ്ക, ഊരാള ആദിവാസികോളനികളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നതും പരിഗണനയിലുണ്ട്. ആദിവാസി കോളനികളിലെ പുനരധിവാസ പ്രവര്‍ത്തിനത്തിന് മെന്റര്‍ ടീച്ചേഴ്‌സ്, ഊരു വിദ്യാകേന്ദ്രം വളണ്ടിയേഴ്‌സ്, സിആര്‍സി കോ-ഓര്‍ഡിനേറ്റേഴ്‌സിനൊപ്പം കോളനി നിവാസികളെക്കൂടി പങ്കെടുപ്പിക്കും. കോളനി നിവാസികള്‍ക്കുകൂടി സ്വീകാര്യമായ വിധത്തില്‍ പുനരധിവാസം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു.
 

date