Skip to main content

കടകളില്‍ മിന്നല്‍ പരിശോധന നടത്തി

    സിവില്‍ സപ്ലൈസ് വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായി ബത്തേരി കല്‍പ്പറ്റ, മാനന്തവാടി എന്നിവിടങ്ങളില്‍ പച്ചക്കറി, ഗ്രോസറി ഷോപ്പുകള്‍, ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. ഗ്രോസറി,  പച്ചക്കറി ഷോപ്പുകളില്‍ വില നിലവാരം പ്രദര്‍ശിപ്പിക്കാത്ത കടയുടമകള്‍ക്ക്   നോട്ടീസ് നല്‍കി. പെട്രോള്‍ പമ്പുകളില്‍ സ്റ്റോക്ക് എത്തിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു. പെട്രോള്‍ പമ്പുകളില്‍ ശുചിമുറി സൗകര്യം, കുടിവെളള സൗകര്യം  എയര്‍ ഫില്ലിംഗ് എന്നീ സൗകര്യങ്ങള്‍ ഇല്ലാത്ത പമ്പുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഗ്യാസ് ഏജന്‍സികളില്‍ പരിശോധന നടത്തുകയും, ഗ്യാസിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനാവശ്യമായ നടപടികള്‍  സ്വീകരിക്കുകയും ചെയ്തു. പരിശോധനയില്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ പി വി ജയപ്രകാശ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ പി എന്‍ മുരളീധരന്‍, എസ്. ജെ. വിനോദ്, എസ് രവികുമാര്‍, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ സന്തോഷ്, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഫിറോസ് അസിസ്റ്റന്റ്മാരായ ഷൈന്‍, സുബൈര്‍ എന്നിവര്‍ പങ്കെടുത്തു. പൂഴ്ത്തിവെപ്പും, കരിഞ്ചന്തയും കൃത്രിമ വിലക്കയറ്റവും തടയുന്നതിനായി  വരും ദിവസങ്ങളിലും സംയുക്ത സ്‌ക്വാഡിന്റെ  പരിശോധന ഉണ്ടാവുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 
 

date