Skip to main content

യോഗ പരീശീലനം ആരംഭിച്ചു

ജനകീയാസുത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീകള്‍ക്കായി നടപ്പാക്കുന്ന യോഗ പരിശീലനത്തിന്റെ ഉദ്ഘാടനം റൈറ്റ് ചോയ്സ്സ് കൂളില്‍ പ്രസിഡണ്ട് ഇ.ടിഅയ്യൂബ്ബ് നിര്‍വഹിച്ചു. ഒരു ബാച്ചില്‍ 30 സ്ത്രികളാണ് ഉണ്ടാക്കുക, എല്ലാ വാര്‍ഡുകളിലും പരിശീലനം നടത്തും. ഒരു മണിക്കൂര്‍ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ആകെ 150 ക്ലാസ്സുകളാണ് നടക്കുക. സുസ്മിതയാണ് യോഗ ടീച്ചര്‍. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീനരയരോത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ഉഷചാത്തങ്കണ്ടി, വി.പി.ജയന്‍ എന്നിവര്‍ സംസാരിച്ചു. ഫോണ്‍: 9497646712.
 

date