Skip to main content

ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി

പ്രളയക്കെടുതിയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ക്കുവേണ്ടി ഭാരതീയ ചികിത്സാ വകുപ്പ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ആയുര്‍വ്വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍, ആയുര്‍വ്വേദ ഡ്രഗ് മാനുഫാക്‌ച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍, കെ.എം.സി.ടി ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ആവശ്യമായ മരുന്നുകള്‍ ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്.  
    മറ്റ് ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് ആവശ്യമെങ്കില്‍ ഭാരതീയ ചികിത്സാ വകുപ്പ് കോഴിക്കോടുമായി ബന്ധപ്പെടണം. ബന്ധപ്പെടേണ്ട നമ്പര്‍ : 0495 - 2371486, 9947910302 - ജില്ലാ ക്യാമ്പ് കോര്‍ഡിനേറ്റര്‍, 9895984347 - ജില്ലാ ക്യാമ്പ് കോര്‍ഡിനേറ്റര്‍.
ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് 2018 ന് അപേക്ഷിക്കുന്നതിനുളള അവസാന തീയതി 30
കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലക്കു കീഴിലുളള കോളേജുകളിലെ അദ്ധ്യാപകര്‍ക്കായി സര്‍വ്വകലാശാല ഏര്‍പ്പെടുത്തിയിട്ടുളള 2018 ലെ ബെസ്റ്റ് ടീച്ചര്‍  അവാര്‍ഡിനു അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഈ മാസം 30 ന് പകല്‍ നാല് മണി വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ്  ംംം.സൗവ.െമര.ശി സന്ദര്‍ശിക്കുക.

date