Skip to main content

സ്‌കോളര്‍ഷിപ്പ് വിതരണവും വായ്പാ ബോധവല്‍ക്കരണ പരിപാടിയും 25ന്

        സംസ്ഥാന പിാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മറ്റു പിാേക്ക വിഭാഗം (ഒ.ബി.സി) വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണയായി  5000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുു. ജില്ലയിലെ സ്‌കോളര്‍ഷിപ്പ് വിതരണ പരിപാടിയും കോര്‍പ്പറേഷന്റെ വിവിധ പദ്ധതികളെയും വായ്പാ തിരിച്ചടവിനെയും കുറിച്ച് ബോധവല്‍ക്കരണ പരിപാടി നവംബര്‍ 25് രാവിലെ 10ന് ചെറുതോണിയിലുള്ള ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തും. പരിപാടിയുടെ ഉദ്ഘാടനം ജോയ്‌സ് ജോര്‍ജ്ജ് എം.പി നിര്‍വഹിക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷയാകും. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പ്രീതി ജോസഫ്, അസി. മാനേജര്‍ കെ.എന്‍ മനോജ് കുമാര്‍, പ്രോജക്ട് അസിസ്റ്റന്റ്  ബി. ധനേഷ് തുടങ്ങിയവര്‍ സംസാരിക്കും. യോഗത്തില്‍ 70 ലക്ഷം രൂപയുടെ വായ്പകള്‍ വിതരണം ചെയ്യും.

date