Skip to main content

ദുരിതാശ്വാസ ക്യാമ്പുകളില്‍ അധികൃതര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

?    ക്യാമ്പുകളില്‍ കുടിവെള്ളം ഉറപ്പുവരുത്തേണ്ടതാണ്.
?    ക്യാമ്പുകളില്‍ ലഭ്യമാക്കുന്ന കുടിവെള്ളം ക്ലോറിനേഷന്‍ നടത്തിയതാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്
?    വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗം പിടിപ്പെട്ടവരെ പ്രത്യേക പരിചരണത്തിനായി ക്യാമ്പുകളില്‍ നിന്നും മാറ്റി താമസിപ്പിക്കേണ്ടതും ചികിത്സ ഉറപ്പു വരുത്തേണ്ടതുമാണ്. 
?    ക്യാമ്പുകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
?    ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിയുള്ള സാഹചര്യത്തിലാണെന്ന് ഉറപ്പു വരുത്തണം
?    പഴകിയ ഭക്ഷണം ക്യാമ്പുകളില്‍ വിതരണം ചെയ്യരുത്
?    ക്യാമ്പുകളില്‍ ഈച്ച, പ്രാണി, എലിശല്യം ഇല്ലെന്ന് ഉറപ്പു വരുത്തുക. ഭക്ഷണം പ്രാണികള്‍ കടക്കാതെ മൂടിവെക്കുക
?    ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക. ശരിയായ രീതിയില്‍ സംസ്‌കരിക്കുക
?    ടോയ്‌ലെറ്റുകള്‍ വൃത്തിയായി പരിപാലിക്കേണ്ടതും വെള്ളത്തിന്റെ ലഭ്യത ഉറപ്പു വരുത്തേണ്ടതുമാണ്
?    ക്യാമ്പുകളിലെ വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേകം പരിഗണന നല്‍കേണ്ടതാണ്.
?    ക്യാമ്പുകളിലെ വ്യക്തികള്‍ക്ക് ഏന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്.
?    ആവശ്യത്തിനുള്ള മരുന്ന്, ബ്ലീചിംഗ് പൗഡര്‍, ക്ലോറിന്‍ ടാബ്‌ലെറ്റ്, ഒ.ആര്‍ എസ് എന്നിവ സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്തുക.

(കോഴിക്കോട് ജില്ലാമെഡിക്കല്‍ഓഫീസര്‍ (ആരോഗ്യം) അറിയിക്കുന്നത്. )                       

date