Skip to main content

ദുരന്തനിവാരണത്തിന് പാചകവാതക വിതരണം തൊഴിലാളികള്‍ സഹകരിക്കണം

              പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓണാവധി        ദിവസങ്ങളില്‍ 24 മുതല്‍ 28 വരെ കോഴിക്കോട് ജില്ലയിലെ ഗ്യാസ് ഏജന്‍സികള്‍ മുഖേന ഗ്യാസ് വിതരണം നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ചുമട്ട് തൊഴിലാളികള്‍ ഉള്‍പ്പെടെ ഗ്യാസ് ഏജന്‍സിയിലെ മുഴുവന്‍ തൊഴിലാളികളും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും എല്ലാ ട്രേഡ് യൂണിയറ്റുകളുടെയും സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.  

date