Skip to main content

കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് പ്ലാന്‍ ഹിയറിംഗ് 29ന്

 

കൊച്ചി: കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് പ്ലാന്‍ തയാറാക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ ഇതുമായി ബന്ധപ്പെട്ട പ്രദേശങ്ങളുടെ ഭൂപടങ്ങള്‍ തയാറാക്കിയതിലുള്ള ആക്ഷേപങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്നതിന് ഈ മാസം 29ന് ഹിയറിംഗ് നടത്തും. കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഹിയറിംഗ്. താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുത്ത് ആക്ഷേപങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാവുന്നതാണെന്ന് സീനിയര്‍ ടൗണ്‍ പ്ലാനര്‍ പി.ആര്‍. ഉഷാകുമാരി അറിയിച്ചു. ഭൂപടങ്ങള്‍ പ്ലാനിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പരിശോധനയ്ക്ക് ലഭ്യമാണ.

date