Skip to main content

പ്രളയത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നല്‍കും

 

കൊച്ചി: മഴ കെടുതിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നല്‍കുന്നതിന് സജ്ജീകരണമായി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.ബി.വൈ ജില്ലാ കിയോസ്‌ക് വഴി സ്മാര്‍ട്ട് കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക് കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കാവുന്നതാണ്. ഇതിനായി റേഷന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ അതിന്റെ ഒരു കോപ്പിയുമായി  നിലവില്‍ സ്മാര്‍ട്ട് കാര്‍ഡില്‍ അംഗമായിട്ടുള്ള ഒരാള്‍ നേരിട്ട് എത്തിയാല്‍ മതിയാകും. 

ആര്‍.എസ്.ബി.വൈ കാര്‍ഡ് നഷ്ടപ്പെട്ട്  ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് ഇല്ലാതെയും ചികിത്സ  ലഭ്യമാക്കുന്നതിന് ചിയാക്കില്‍ നിന്നും ആശുപത്രികള്‍ക്കും  ഇന്‍ഷുറന്‍സ് കമ്പനിക്കും വേണ്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് എന്നും ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)  അറിയിക്കുന്നു. ടോള്‍ ഫ്രീ നമ്പര്‍:  1800 200 2530, ജില്ലാ കിയോസ്‌ക്: 9037362588.

date