Skip to main content
ആറډുള ക്ഷേത്രത്തിലും പരിസരത്തും നടത്തേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച ആറډുള ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന അവലോകന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ സംസാരിക്കുന്നു

     തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ  പുനരുദ്ധാരണം ഉപദേശക സമിതികളുടെ സഹകരണത്തോടെ ഏറ്റെടുക്കും  - ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് 

    തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ഉപദേശക സമിതികളുടെ സഹകരണത്തോടെ ഏറ്റെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ പറഞ്ഞു. സ്വദേശി ദര്‍ശന്‍ സ്കീമില്‍ കേന്ദ്ര സര്‍ക്കാര്‍ ആറډുള ക്ഷേത്ര വികസനത്തിനായി അനുവദിച്ച 5.77 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ച് ആറډുള ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രസിഡന്‍റ്. ക്ഷേത്രങ്ങളുടെ വികസനത്തെക്കുറിച്ച്  ദേവസ്വം ബോര്‍ഡ് ആലോചിച്ചപ്പോള്‍ ഏറ്റവും അടിയന്തരമായി തുടങ്ങാന്‍ കഴിയുന്നത് എന്ന നിലയിലാണ് പത്മനാഭസ്വാമി ക്ഷേത്രം, ശബരിമല, ആറډുള എന്നിവിടങ്ങളിലെ പ്രവര്‍ത്തികള്‍ പൂര്‍ത്തികരിക്കാന്‍ തീരുമാനിച്ചത്. സ്വദേശി ദര്‍ശന്‍ സ്കീമില്‍ 100 കോടി രൂപയാണ് ഈ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുള്ളത്. 
    ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഒരു മാറ്റവും വരുത്താന്‍ ദേവസ്വം ബോര്‍ഡ് ഉദ്ദേശിക്കുന്നില്ല. എല്ലാ കാര്യങ്ങളിലും ക്ഷേത്രങ്ങളില്‍ നിലവിലുള്ള ആചാരങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മുന്നോട്ടുപോകുക. ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ബോര്‍ഡിന്‍റെ പ്രധാന ലക്ഷ്യമാണ്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആറډുളയില്‍ നിന്നും തുടക്കം കുറിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ആറډുള ക്ഷേത്രവുമായി ബന്ധപ്പെട്ട് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ അവലോകന യോഗത്തില്‍ നിന്നും വ്യക്തമായി. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കും. 
    ആറډുള ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരത്തിന്‍റെ പണി മന്ദഗതിയിലാണ്. ഇത് അനുവദിക്കാന്‍ കഴിയില്ല. കരാറുകാരന് പണി തുടരാന്‍ താത്പര്യമില്ലാത്ത പക്ഷം പുതിയ കരാര്‍ നല്‍കി പണി അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് പ്രസിഡന്‍റ് പറഞ്ഞു. ഇത്തരത്തില്‍ കരാര്‍ വച്ചിട്ടുള്ള എല്ലാ സ്ഥലങ്ങളിലും തുടങ്ങിയിട്ടുള്ള പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കും. 
    സ്വദേശി ദര്‍ശന്‍ സ്കീമില്‍ ലഭിച്ചിട്ടുള്ള 5.77 കോടി രൂപയില്‍  1.66 കോടി രൂപ വിഐപി പവലിയന്‍റെ നിര്‍മാണത്തിനും 28.86 ലക്ഷം രൂപ കുളിക്കടവ് നവീകരണത്തിനും 23.36 ലക്ഷം ടോയ്ലറ്റ് കോംപ്ലക്സ് നിര്‍മാണത്തിനും 85.57 ലക്ഷം രൂപ ഡൈനിംഗ് ഹാള്‍ നവീകരണത്തിനും 50 ലക്ഷം രൂപ സോളാര്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിനും 19 ലക്ഷം രൂപ സൈന്‍ ബോര്‍ഡുകള്‍ക്കും 7.5 ലക്ഷം രൂപ കുടിവെള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനും 3.4 ലക്ഷം രൂപ ശുചീകരണത്തിനും 20 ലക്ഷം രൂപ തിരുവോണത്തോണി സൂക്ഷിക്കുന്ന പുരയുടെ നവീകരണത്തിനും ഉപയോഗിക്കും. 1.73 കോടി രൂപയ്ക്ക് നദിയില്‍ സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാല്‍, ജലസേചന വകുപ്പ് സംരക്ഷണഭിത്തിയുമായി ബന്ധപ്പെട്ട പണികള്‍ ഏറ്റെടുത്തിട്ടുള്ളതിനാല്‍ നിലവിലുള്ള സംരക്ഷണ ഭിത്തികളുടെ ബലപ്പെടുത്തലിനുശേഷം ബാക്കിവരുന്ന തുക പൂര്‍ണമായും ക്ഷേത്രത്തിലെ നടപ്പന്തലിന്‍റെ നിര്‍മാണത്തിന് ഉപയോഗിക്കും. ഇതിനായി പ്രത്യേക അംഗീകാരം വാങ്ങും. സത്രം മുതല്‍ അമ്പലം വരെയുള്ള ഗ്യാലറി ഗ്രാനൈറ്റ് പാകി വൃത്തിയാക്കും. ആറ് മീറ്റര്‍ വീതിയില്‍ ഇന്‍റര്‍ലോക്ക് ഉപയോഗിച്ചുള്ള നടപ്പാതകളും ക്രമീകരിക്കും. ആറാട്ട് കടവിലെ മണ്ഡപം വൃത്തിയാക്കി തറ നിരപ്പാക്കുന്നതിനുള്ള നടപടികളുണ്ടാകും. ദേവസ്വം ബോര്‍ഡിന് വിട്ടുകിട്ടിയിട്ടുള്ള മണ്ഡലക്കുഴി മണ്ണിട്ട് നികത്തി പൂര്‍ണമായും ദേവസ്വംബോര്‍ഡിന്‍റെ ഉടമസ്ഥതയില്‍ ബസ് സ്റ്റാന്‍ഡും പാര്‍ക്കിംഗ് സംവിധാനങ്ങളും ഒരുക്കും. വള്ളസദ്യ നടക്കുന്ന സമയങ്ങളില്‍ ഉണ്ടാകുന്ന മാലിന്യത്തിന്‍റെ സംസ്കരണത്തിന് ശാസ്ത്രീയമായ സംവിധാനങ്ങള്‍ ആവശ്യമാണ്. ഇതിനുവേണ്ടി തുടങ്ങിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു.                   (പിഎന്‍പി 3132/17)

date