Skip to main content

ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം

2015 ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ട് പ്രകാരം ശ്രദ്ധയും പരിചരണവും ആവശ്യമുളള കുട്ടികളെയും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളെയും താമസിപ്പിക്കുന്ന എല്ലാ ശിശു സംരക്ഷണ സ്ഥാപനങ്ങളും ഈ മാസം 30 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാതെ കുട്ടികളെ പാര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ 2015ലെ ബാലനീതി (ശ്രദ്ധയും സംരക്ഷണവും) നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു.  
രജിസ്ട്രേഷനായി അപേക്ഷിക്കുന്നതിനുളള ഫോറം ആറന്‍മുള മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ലഭ്യമാണ്. ഫോണ്‍ നമ്പര്‍ : 0468 2319998.                                    (പിഎന്‍പി 3134/17)

date