Skip to main content

നിയമസഭാ പരിസ്ഥിതിസമിതി  മുക്കുന്നിമലയും വെള്ളായണി കായലും സന്ദര്‍ശിച്ചു 

 

    നിയമസഭാപരിസ്ഥിതി സമിതി വെള്ളായണികായലും മുക്കുന്നിമലയിലെ ക്വാറികളും സന്ദര്‍ശിച്ചു.  ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ സമര്‍പ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അറിയിച്ചു. അദ്ദേഹത്തോടൊപ്പം സമിതി അംഗങ്ങളായ എം.എല്‍.എമാരായ കെ.വി. വിജയദാസ്, അനില്‍ അക്കര, കെ. ബാബു, എം. വിന്‍സെന്റ് തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചു.
     ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ സ്ഥലങ്ങളെക്കുറിച്ചുള്ള പരാതികള്‍ പഠിച്ച് ചെറിയതോതിലുള്ള വിവരശേഖരണം നടത്തിയതിനു ശേഷം കൂടുതല്‍ കാര്യങ്ങള്‍ വിലയിരുത്തുന്നതിനും റിപ്പോര്‍ട്ടുകള്‍ സമാഹരിക്കുന്നതിനുമാണ് സന്ദര്‍ശനം നടത്തിയത്. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് സമഗ്രമായ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.    ജനപക്ഷത്തു നിന്ന് കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന റിപ്പോര്‍ട്ടാവും സമര്‍പ്പിക്കുകയെന്നും ചെയര്‍മാന്‍ പറഞ്ഞു. പൊതുജനങ്ങളുടെ നിവേദനങ്ങളും പരാതികളും സമിതി സ്വീകരിച്ചു.
      ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി  നിയമസഭയിലെയും മറ്റ് വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിസ്ഥിതിയെ സമിതിയെ അനുഗമിച്ചു.
(പി.ആര്‍.പി 1926/2017)
 

date