Skip to main content

ഇലന്തൂര്‍ ബ്ലോക്ക് ക്ഷീരസംഗമം ഇന്ന് (24)

ക്ഷീരവികസന വകുപ്പിന്‍റെയും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തില്‍ ഇന്ന് (24ന്) കീക്കൊഴൂര്‍ മര്‍ത്തോമ പാരിഷ് ഹാളില്‍ ക്ഷീരസംഗമം നടക്കും. പൊതുസമ്മേളനം രാവിലെ 11.30ന് രാജു എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ബി.സത്യന്‍ അധ്യക്ഷത വഹിക്കുന്ന    ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി മുഖ്യപ്രഭാഷണം നടത്തും.   ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ഉഷാകുമാരി, സാംസണ്‍ തെക്കേതില്‍, കലാഅജിത്ത്,  മിനി ശ്യാംമോഹന്‍, ഗീത വിജയന്‍, ജില്ലാ പഞ്ചായത്തംഗം സൂസന്‍ അലക്സ്, ഇലന്തൂര്‍ ബ്ലോക്ക്         പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ജെസി തോമസ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗം മുണ്ടപ്പള്ളി തോമസ്, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍     പങ്കെടുക്കും. ക്ഷീരസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ക്ഷീരകര്‍ഷക സെമിനാര്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍ തുടങ്ങിയവയും നടക്കും.     
രാവിലെ എട്ടിന് പുള്ളിക്കാട്ടില്‍ ജംഗ്ഷനില്‍ കന്നുകാലി പ്രദര്‍ശന മത്സരം നടക്കും. 8.30ന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ജെസി തോമസ് ഉദ്ഘാടനം          ചെയ്യും. രാവിലെ ഒമ്പതിന് ഡയറി ക്വിസ് നടക്കും. 10ന് കീക്കൊഴൂര്‍ മര്‍ത്തോമ പാരിഷ് ഹാളില്‍ ക്ഷീരവികസന സെമിനാര്‍ നടക്കും.                                (പിഎന്‍പി 3135/17)

date