Skip to main content

താത്പര്യപത്രം ക്ഷണിച്ചു

കൊച്ചി:  എറണാകുളം ജില്ലാ ടൂറിസം പ്രമോഷന്‍  കൗണ്‍സിലും , ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന വസന്തോല്‍സവം 2017-2018 നടത്തിപ്പിലേക്ക്  ഏതെങ്കിലും സര്‍ക്കാര്‍ പരിപാടികള്‍ നടത്തി മുന്‍പരിചയമുള്ള പ്രമുഖ   ഈവന്റ് മാനേജ്‌മെന്റ് കമ്പനികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു.  ഡിസംബര്‍ 22 മുതല്‍ 2018 ജനുവരി മൂന്നു വരെ നടക്കുന്ന പരിപാടിക്കുള്ള മുഴുവന്‍ ചെലവും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും, സ്റ്റാള്‍ വരുമാനത്തിലൂടെയും  ടിക്കറ്റ് കളക്ഷനിലൂടെയും കണ്ടെത്തി ലാഭ വിഹിതം ഡിറ്റിപിസിയ്ക്ക്  നല്‍കുന്നതിനുള്ള ഉത്തരവാദിത്വം  ഏറ്റെടുക്കാന്‍ താത്പര്യമുള്ളവര്‍ മാത്രം അപേക്ഷിക്കുക. പൂരിപ്പിച്ച താത്പര്യപത്രം രജിസ്‌ട്രേഡ് തപാല്‍ വഴി ഡിസംബര്‍ നാലിന് രാവിലെ 11 -ന്് മുമ്പായി ഡിറ്റിപിസി  ഓഫിസില്‍ ലഭിക്കണം. താത്പര്യപത്രം തുറക്കുന്നത് ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ ഓഫിസില്‍ വച്ച് അന്നേ ദിവസം ഉച്ചയ്ക്ക്  12 ആയിരിക്കും. താത്പര്യപത്രത്തിന്റെ  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ  നിശ്ചിത മാതൃക ഡിറ്റിപിസി ഓഫിസില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ സൗജന്യമായി വിതരണം ചെയ്യും.  വിശദവിവരങ്ങള്‍ക്ക് ഡിറ്റിപിസിയുമായി ബന്ധപ്പെടുക (0484 2367334).

date