Skip to main content

ദേശീയ ബാലചിത്രരചനാ മത്സരവിജയികള്‍ 

    ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ ദേശീയ ബാലചിത്രരചനാ മത്സരത്തിന്‍റെ വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് മുതല്‍ എട്ട് വയസ് വരെയുള്ളവരുടെ വിഭാഗത്തില്‍ പത്തനംതിട്ട എം.എസ്.സി എല്‍പിഎസിലെ മിഷേല്‍ ഒന്നാം സ്ഥാനവും അടൂര്‍ ആള്‍സെയിന്‍റ്സ് പബ്ലിക് സ്കൂളിലെ ആര്‍.ഋതുനന്ദ രണ്ടാം സ്ഥാനവും മഞ്ഞിനിക്കര ഗവണ്‍മെന്‍റ് എല്‍പിഎസിലെ അഭിഷേക് മൂന്നാം സ്ഥാനവും നേടി. ഒമ്പത് മുതല്‍ 12 വയസ് വരെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്നേഹ ബി.നായര്‍ ഒന്നാം സ്ഥാനവും പത്തനംതിട്ട ഭവന്‍സ് വിദ്യാ മന്ദിറിലെ എം.ജാന്‍വി രണ്ടാം സ്ഥാനവും പത്തനംതിട്ട അമൃത വിദ്യാലയത്തിലെ വി.ലക്ഷ്മിപ്രിയ മൂന്നാം സ്ഥാനവും നേടി. 13 മുതല്‍ 16 വയസ് വരെയുള്ളവരുടെ വിഭാഗത്തില്‍ പത്തനംതിട്ട മേരിമാത പബ്ലിക് സ്കൂളിലെ ആല്‍ബിന്‍ ജോസഫ് ഒന്നാം സ്ഥാനവും ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ അമൃത് രാജ് രണ്ടാം സ്ഥാനവും പന്തളം എന്‍എസ്എസ് ബോയ്സ് ഹൈസ്കൂളിലെ എ.വി.അനുരാഗ് മൂന്നാം സ്ഥാനവും നേടി. 11 മുതല്‍ 18 വയസ് വരെയുള്ള ഭിന്നശേഷിക്കാരുടെ വിഭാഗത്തില്‍ അടൂര്‍ മണക്കാല സിഎസ്ഐഎച്ച്എസ്എസിലെ അല്ലുമോള്‍ ഒന്നാം സ്ഥാനം നേടി.
                                      (പിഎന്‍പി 3137/17)

date