Skip to main content

മഴക്കെടുതി: സഹായ വസ്തുക്കള്‍ നിശ്ചിത കേന്ദ്രങ്ങളില്‍ നല്‍കണം

മഴക്കെടുതിയില്‍പ്പെട്ടവര്‍ക്കായി സംഘടനകളും വ്യക്തികളും സംഭാവന ചെയ്യുന്ന വസ്തുക്കള്‍ സമാഹരണ കേന്ദ്രങ്ങളില്‍ കൈമാറാന്‍ തയ്യാറാകണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. കൊല്ലം ടി.എം. വര്‍ഗീസ് ഹാള്‍, താലൂക്ക് ഓഫീസുകള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നിവയാണ് കേന്ദ്രങ്ങള്‍. 

സാധനങ്ങള്‍ തരംതിരിക്കാനും ആവശ്യാനുസരണം എല്ലായിടത്തേക്കും എത്തിക്കുന്നതിനും വേണ്ടിയാണ്  സമാഹരണ കേന്ദ്രങ്ങളിലേക്ക് നല്‍കേണ്ടത്. നേരിട്ട് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. 

(പി.ആര്‍.കെ. നമ്പര്‍ 1905/18)

 

date