Skip to main content

ഇന്ധനക്ഷാമം; പ്രചാരണം അടിസ്ഥാനരഹിതം: ജില്ലാ കലക്ടര്‍ 

മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഇന്ധന ക്ഷാമം നേരിടുന്നതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അറിയിച്ചു. കൊച്ചിയില്‍ നിന്ന് ഇന്ധന വരവ് നിലച്ചതായി സാമൂഹ്യ മാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് അറിയിപ്പ്. പമ്പുകളില്‍ വലിയ തിരക്കുണ്ട്. എന്നാല്‍ ഇന്ധന ക്ഷാമം ഇല്ലെന്നും പതിവ് പോലെ ഇന്ധനം എത്തിക്കുമെന്ന് പെട്രോളിയം കമ്പനികള്‍ അറിയിച്ചിട്ടുണ്ടന്നും കലക്ടര്‍ വ്യക്തമാക്കി.

(പി.ആര്‍.കെ. നമ്പര്‍ 1907/18)

date