Skip to main content

തെന്മല ഡാം; ആശങ്ക വേണ്ടെന്ന് കൊല്ലം കളക്ടര്‍

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ 
നടപടി സ്വീകരിക്കും
തെന്മല ഡാം തുറക്കുന്നതിനാല്‍ ഇന്ന് ( ഓഗസ്റ്റ് 17 ) രാത്രിയോടെ അഷ്ടമുടി കായല്‍ കരകവിയുമെന്നും ആളുകള്‍ വീടൊഴിഞ്ഞു പോകണമെന്നും കൊല്ലം ജില്ലാ കളക്ടറുടെ പേരില്‍ നടത്തുന്ന പ്രചാരണം വ്യാജമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍ അറിയിച്ചു.

ഇന്നു രാത്രി എട്ടിന് തെന്മല ഡാമിലെ ജലനിരപ്പ് 115.79 മീറ്ററാണ്. നേരത്തെ 180 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തിയിരുന്ന മൂന്നു ഷട്ടറുകള്‍ ഇപ്പോള്‍ 120 സെന്റീമീറ്ററിലേക്ക് താഴ്ത്തിയിരിക്കുകയാണ്. നിലവില്‍ ഡാമിലെ ജലനിരപ്പ് ആശങ്കാജനകമല്ല.

ഈ സാഹചര്യത്തില്‍ വ്യാജ പ്രചാരണം നടത്തി ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 54 പ്രകാരം നടപടി സ്വീകരിക്കുന്നതാണ്. വ്യാജ പ്രചാരണത്തിന് ഒരു വര്‍ഷം വരെ തടവും പ്രചാരണം മരണത്തിന് ഇടയാക്കിയാല്‍ രണ്ടു വര്‍ഷം വരെ തടവും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

date