Skip to main content

മഴക്കെടുതി: ആശ്വാസം പകരാന്‍ കെ.എസ്.ഇ.ബി ടാസ്‌ക്‌ഫോഴ്‌സ്

ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ മഴക്കെടുതി ദുരിതബാധിത മേഖലകളില്‍ ഇനി കൊല്ലം ജില്ലയിലെ വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ ടാസ്‌ക്‌ഫോഴ്‌സിന്റെ പ്രത്യേക സേവനം ലഭ്യമാകും. കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെ പരിധിയിലുള്ള കൊല്ലം, കരുനാഗപ്പള്ളി, ചാത്തന്നൂര്‍ സബ് ഡിവിഷനുകളിലെ വിദഗ്ധരാണ് സംഘത്തിലുള്ളതെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എസ്. പ്രസന്നകുമാരി അറിയിച്ചു. അഭിലാഷ്, ദിജീഷ് രാജ്, എന്‍. അജിത്ത് എന്നിവരാണ് ടീമുകളെ നയിക്കുന്നത്. 

ഒരു അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ സബ് എഞ്ചിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍, അഞ്ചു ലൈന്‍മാന്‍മാര്‍ എന്നിവരടങ്ങുന്ന മൂന്ന് ടീമുകളാണ് സമീപ ജില്ലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. കൂടുതല്‍ ടാസ്‌ക്‌ഫോഴ്‌സ് ടീമുകളെ ആവശ്യാനുസരണം നല്‍കാനാണ് തീരുമാനം. ദുരിത മേഖലകളില്‍ വെള്ളത്തില്‍ മുങ്ങി കേടായ ട്രാന്‍സ്‌ഫോമറുകളുടെ അറ്റകുറ്റപണി തുടരുകയാണെന്നും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. 

(പി.ആര്‍.കെ. നമ്പര്‍ 1956/18)

date