Skip to main content

ദുരിതാശ്വാസം; സ്വകാര്യ ബസുകള്‍ സ്വരൂപിച്ച  പണം കളക്ടര്‍ക്ക് കൈമാറി

 

പെരുമണില്‍ നിന്ന് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 

തത്വമസി, ജീസസ്  ശ്രീ ദുര്‍ഗ, ശ്രീ വിദ്യാധിരാജ എന്നീ ബസുകളുടേയും കൊട്ടാരക്കര -നെടുമണ്‍കാവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സിന്ധു ബസിന്റെയും  ഒരു ദിവസത്തെ വരുമാനമായ 52,000 രൂപ ജില്ലാ കളക്ടര്‍ കാര്‍ത്തികേയന്‍ ബസുടമകളില്‍നിന്ന് ഏറ്റുവാങ്ങി. ടിക്കറ്റ് നല്‍കാതെ യാത്രക്കാരുടെ സംഭാവനകള്‍ സ്വീകരിച്ചാണ് പണം സ്വരൂപിച്ചത്

(പി.ആര്‍.കെ. നമ്പര്‍ 1966/18)

date