Skip to main content

മന്ത്രി ജി സുധാകരന്‍ ഇന്ന് കാസര്‍കോട് ജില്ലയില്‍

    പൊതുമരാമത്ത് വകുപ്പ് മന്ത്രി  ജി സുധാകരന്‍ ഇന്ന് (24) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് രാവിലെ  9.30 ന്  ദേലമ്പാടി പഞ്ചായത്തിലെ പളളത്തൂര്‍പാലം, അഡൂര്‍-പാണ്ടി റോഡ്  പ്രവൃത്തി ഉദ്ഘാടനം, 11.30 ന് മഞ്ചേശ്വരം സബ് രജിസ്ട്രാര്‍  ഓഫീസ് നിര്‍മ്മാണോദ്ഘാടനം, ഉച്ചയ്ക്ക് 12 മണിക്ക്  വിദ്യാനഗര്‍-സീതാംഗോളി റോഡ് (റിക്ക്), കൈക്കമ്പയില്‍ ഉപ്പള കന്യാന റോഡ് (റിക്ക്) ഉദ്ഘാടനം,  2.30 ന്  ഉദുമയില്‍ മുല്ലച്ചേരി പാലം നവീകരണ പ്രവൃത്തി ഉദ്ഘാടനം, 3.30 ന് മുതിയക്കാല്‍ പാലത്തിന് സമീപം  കോട്ടിക്കുളം  -തച്ചങ്ങാട് റോഡ് പ്രവൃത്തി  ഉദ്ഘാടനം, വൈകീട്ട് അഞ്ചു മണിക്ക്  വെളളച്ചാലില്‍ പൊതുപരിപാടിയിലും മന്ത്രി  പങ്കെടുക്കും.

date