Skip to main content

റവന്യൂ വകുപ്പ് മന്ത്രി കാസര്‍കോട് ജില്ലയില്‍ 

    റവന്യൂ-ഭവന നിര്‍മ്മാണവകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍   25, 26, 27 തീയ്യതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നാളെ (25 ന്) രാവിലെ  എട്ട് മണിക്ക്  ഒടയംചാലില്‍  ഏഴാം മൈല്‍ പൂടങ്കല്ല് റോഡ് പ്രവര്‍ത്തി ഉദ്ഘാടനം, 10 മണിക്ക്  കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പൊതുപരിപാടി, ഉച്ചയ്ക്ക് രണ്ട് മണിക്ക്  പെരിയ ബഡ്‌സ് സ്‌കൂള്‍ വാര്‍ഷികം, 3.30 ന് ചിത്താരിയില്‍ പൊതുപരിപാടി, 26 ന്  രാവിലെ 10 ന് കാഞ്ഞങ്ങാട് പൊതുപരിപാടി, രണ്ട് മണിക്ക്   കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ പൊതുപരിപാടി, വൈകീട്ട്  നാലിന്  മടക്കരയില്‍ പൊതുപരിപാടി. 27 ന്  രാവിലെ 10.30 ന്  കാസര്‍കോട് കളക്ടറേറ്റില്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം, ഉച്ചയ്ക്ക് രണ്ട് മണിക്ക്  ചെമ്മനാട്  സി ജെഎച്ച് എസ് എസില്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം, വൈകീട്ട 3.30 ന് കുറ്റിക്കോലില്‍ പൊതുപരിപാടി എന്നീ പരിപാടികളില്‍  മന്ത്രി   പങ്കെടുക്കും.

date