Skip to main content

ആറന്മുള ട്രാഫിക് പാര്‍ക്ക് ശുചീകരണം നടത്തി

 

പ്രളയക്കെടുതികള്‍ നേരിട്ട ആറന്മുള ട്രാഫിക് പാര്‍ക്ക് ശുചീകരണം നടത്തി. തിരുവനന്തപുരത്ത് നിന്ന് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ ഒന്നും രണ്ടും ഓഫീസില്‍ നിന്നും വിജിലന്‍സ് സതേണ്‍ റെയ്ഞ്ച് ഓഫീസ് എന്നിവിടങ്ങളിലെ എസ്.പിയും സ്റ്റാഫുകളുമാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയത്. മൂന്ന് ഗ്രൂപ്പുകളിലുമായി 150 ഓളം ആള്‍ക്കാരാണ് ക്ലീനിംഗിനായി എത്തിയത്. രാവിലെ ഒന്‍പത് മണി മുതല്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം, പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം, ക്വാര്‍ട്ടേഴ്‌സ് എന്നിവയാണ് വൃത്തിയാക്കിയത്. കെ.ഇ ബൈജു, അബ്ദുള്‍ റാഷി, ജയശങ്കര്‍ എന്നീ എസ്.പിമാരുടെ നേതൃത്വത്തിലാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നത്. ഡിവൈഎസ്പിമാര്‍, സി.ഐമാര്‍, എസ് ഐ, കോണ്‍സ്റ്റബിള്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                  (പിഎന്‍പി 2582/18)

date