Skip to main content

എസ്ബിഐയുടെ സൗജന്യ പരിശീലനം

 

പത്തനംതിട്ട എസ്ബി െഎയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വിവിധ തൊഴില്‍ അധിഷ്ഠിത കോഴ്‌സുകളില്‍ സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. വിവിധതരം ബൊക്കകള്‍, കാര്‍ ഡക്കറേഷന്‍, സ്റ്റേജ് ഡക്കറേഷന്‍ എന്നിവയിലാണ് പരിശീലനം. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 0468 2270244, 2270243 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.                  (പിഎന്‍പി 2585/18)

date