Skip to main content

തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിയ്ക്കാവു: ജില്ലാ കളക്ടര്‍

 

ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, വയറിളക്കം, കോളറ എന്നിവ പിടിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിയ്ക്കാവുയെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അഭ്യര്‍ഥിച്ചു. കുടിവെള്ളം വെട്ടിതിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കണം. വെള്ളം വെട്ടിതിളപ്പിക്കുമ്പോള്‍ രോഗാണുക്കള്‍ നശിക്കും. ക്ലോറിനേറ്റ് ചെയ്ത വെള്ളമാണെങ്കിലും തിളപ്പിച്ചു മാത്രം കുടിക്കണം. ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ 10 ലിറ്റര്‍ വെള്ളത്തില്‍ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും രണ്ട് സ്പൂണ്‍ ഡിറ്റര്‍ജന്റ് പൗഡറും ഉപയോഗിച്ച് തയാറാക്കിയ ലായനിയില്‍ 20 മിനിറ്റ് മുക്കിവച്ച ശേഷം കഴുകി ഉപയോഗിക്കണം. 

date