Skip to main content

എറണാകുളം ജില്ലാ അറിയിപ്പുകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: വിനോദ സഞ്ചാര വകുപ്പിന്റെ  അധീനതയിലുളള എറണാകുളം ഗവ:ഗസ്റ്റ് ഹൗസിലെ ഉപയോഗത്തിനായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ശുചീകരണ ഉപകരണങ്ങളും, വസ്തുക്കളും ലഭ്യമാക്കുന്നതിന് ഈ മേഖലയില്‍ പരിചയ സമ്പന്നരായ വ്യക്തികള്‍/സ്ഥാപനങ്ങള്‍ മുതലായവരില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള അവകാശം ഉറപ്പിച്ചു നല്‍കും.
    ദര്‍ഘാസുകള്‍ സമര്‍പ്പിക്കുന്നവര്‍ 1000 രൂപയുടെ നിരതദ്രവ്യം മാനേജര്‍, ഗവ:ഗസ്റ്റ് ഹൗസ്, വിനോദസഞ്ചാര വകുപ്പ്, എറണാകുളം പേരില്‍ ഡി.ഡി എടുത്ത് ദരഘാസിനൊപ്പം ഉളളടക്കം ചെയ്യണം. ക്വട്ടേഷനുകള്‍ സപ്തംബര്‍ 15-ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും.

കൂടിക്കാഴ്ച മാറ്റിവച്ചു
    കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ജില്ലയിലെ ഗവ: ആയുര്‍വേദ ആശുപത്രി/ഡിസ്‌പെന്‍സറികളിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളില്‍ നിലവിലുളള ഒഴിവില്‍ നിയമനം നടത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആഗസ്റ്റ് 31-ന് നടത്താനിരുന്ന കൂടിക്കാഴ്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനെ തുടര്‍ന്ന് മാറ്റിവച്ചു. കൂടിക്കാഴ്ച സപ്തംബര്‍ 12-ന് രാവിലെ 11-ന് തമ്മനത്തെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ മെമ്മോയില്‍ പറഞ്ഞിട്ടുളള രേഖകള്‍   സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.

ബാങ്ക് പ്രൊബേഷണറി ഓഫീസര്‍ പരീക്ഷാ പരിശീലനം
കൊച്ചി: പൊതുമേഖലാ ബാങ്കുകളിലായി വിജ്ഞാപനം ചെയ്തിട്ടുള്ള 4120 ബാങ്ക് പ്രൊബേഷണറി ഓഫീസര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോ 2018 സെപ്തംബര്‍ 10 മുതല്‍ തീവ്ര പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. ക്ലാസ്സില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 04842576756 എന്ന നമ്പറില്‍ വിളിക്കുക.

വിമുക്തഭട•ാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കൊച്ചി: ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ചെയ്തിട്ടുളള  വിമുക്തഭട•ാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റുകള്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റുകളെപ്പറ്റിയുളള ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ സപ്തംബര്‍ 25-നകം സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422239.

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
     കൊച്ചി: ജയില്‍ വിമുക്തരായ മുന്‍ കുറ്റവാളികള്‍/പ്രൊബേഷന്‍ ഓഫ് ഒഫന്റേഴ്‌സ്  ആക്ട് പ്രകാരം പ്രൊബേഷന്‍ റിലീസ് ലഭിച്ച പ്രൊബേഷണര്‍മാര്‍/ബോസ്റ്റര്‍ സ്‌കൂളില്‍ നിന്നും വിടുതല്‍ ചെയ്യപ്പെട്ട എക്‌സ് പ്യൂപ്പിള്‍സ്/ചില്‍ഡ്രന്‍സ് ഹോമുകളില്‍ നിന്നുളള എക്‌സ് ഇന്‍മേറ്റ്‌സ്(പ്രൊബേഷന്‍ ഓഫീസറുടെ മേല്‍നോട്ടത്തിലുളളവരെ)/ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ വരുമാന മാര്‍ഗമില്ലാത്ത ആശ്രിതര്‍ (ഭാര്യ/ഭര്‍ത്താവ്/കുട്ടികള്‍) എന്നിവരില്‍ വ്യവസായം/കൈത്തൊഴില്‍/ചെറുകിട വ്യാപാരം എന്നിവയിലേതെങ്കിലും ആരംഭിക്കുന്നതിന് 15,000 രൂപ ധനസഹായം നല്‍കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ കാക്കനാട് സിവില്‍ സ്റ്റേഷനിലുളള ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 10.  ഫോണ്‍ 2425249.

എസ്.സി പ്രൊമോട്ടര്‍ അഭിമുഖം സപ്തംബര്‍ 11-ന്
 കൊച്ചി: ജില്ലയിലെ കൂവപ്പടി, ഇടപ്പളളി, പറവൂര്‍, വടവുകോട് ബ്ലോക്ക് പഞ്ചായത്തുകളിലും തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ, കളമശേരി മുനിസിപ്പാലിറ്റികളിലും, കൊച്ചി കോര്‍പറേഷനിലും എസ്.സി പ്രൊമോട്ടര്‍മാരുടെ നിലവിലുളള ഒഴിവുകളിലേക്ക് കൂടിക്കാഴ്ച സപ്തംബര്‍ 11-ന് നടത്തും. അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു അഥവാ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുളള 18 നും 40 നും മധ്യേ പ്രായമുളള സാമൂഹ്യ പ്രവര്‍ത്തകരായ പട്ടികജാതി വിഭാഗക്കാര്‍ക്കും നിശ്ചിത മാതൃകയിലുളള അപേക്ഷാഫോറത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കാം. എസ്.സി പ്രൊമോട്ടര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീകോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസില്‍ കക്ഷികളായിട്ടുളള എസ്.സി പ്രൊമോട്ടര്‍മാരുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തത്കാലം നിയമനം ഉണ്ടായിരിക്കുന്നതല്ല. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ (ഫോണ്‍ നമ്പര്‍ 0484-2422256) അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ ഓഫീസുമായോ ബന്ധപ്പെടാം. പൂരിപ്പിച്ച അപേക്ഷകള്‍ സപ്തംബര്‍ 10-ന് വൈകിട്ട് അഞ്ചിനു മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ 11-ന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടിക്കാഴ്ച സംബന്ധിച്ച് ഇനിയൊരറിയിപ്പ് ഉണ്ടായിരിക്കുന്നതല്ല.

കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ അപേക്ഷ ക്ഷണിച്ചു
കൊച്ചി: മൊബൈല്‍ & വെബ്ബ് ആപ്ലിക്കേഷന്‍ രംഗത്തെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത ജാവ & ആന്‍ഡ്രോയിഡ് ഇന്റേണ്‍ഷിപ്പ് ട്രയിനിങ് പ്രോഗ്രാമിന് സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ അപേക്ഷ ക്ഷണിക്കുന്നു. ബി.ഇ./ബി.ടെക്ക്, ഡിഗ്രി, എം.സി.എ. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനുമായി ബന്ധപ്പെടുക. വിലാസം: കെല്‍ട്രോണ്‍ നോളേജ്  സെന്റര്‍, പുളിക്കല്‍ അവന്യു ബില്‍ഡിംഗ് കത്രിക്കടവ്, എറണാകുളം ഫോണ്‍: 8943569054. കെല്‍ട്രോണ്‍ നോളേജ്  സെന്റര്‍, ധര്‍മ്മാലയം റോഡ്, ആയുര്‍വേദ കോളേജ് ജംഗ്ഷന്‍, തിരുവനന്തപുരം ഫോണ്‍: 8943569056.

താത്കാലിക എന്യൂമറേറ്റര്‍ നിയമനം; അഭിമുഖം ഇന്ന്
കൊച്ചി: സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ജില്ലയില്‍ സ്റ്റേറ്റ് സ്ട്രാറ്റജിക് സ്റ്റാറ്റിസ്റ്റിക്കല്‍ പ്ലാന്‍ ഫണ്ട് (കെ.എസ്.എസ്.പി) ഉപയോഗിച്ച് ചെയ്യുന്ന കൃഷി ചെലവ് സര്‍വ്വേ 2018-19 ജോലിക്കായി ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു.
കണയന്നൂര്‍, കൊച്ചി, കോതമംഗലം, ആലുവ താലൂക്കുകളിലായി നാല് ഒഴിവുകളാണ് നിലവിലുളളത്. ബി.എ (ഇക്കണോമിക്‌സ്), ബി.എസ്.സി (മാത്തമാറ്റിക്‌സ്) ബി.കോം (സ്റ്റാറ്റിസ്റ്റിക്‌സ്, ബിസിനസ് സ്റ്റാറ്റിസ്റ്റിക്‌സ്) യോഗ്യതയുളളവര്‍, ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുളള അസല്‍ രേഖകള്‍ സഹിതം കാക്കനാട് സിവില്‍ സ്റ്റേഷന്‍ പുതിയ ബ്ലോക്കിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ്, ജില്ലാ ഓഫീസ് ഡപ്യൂട്ടി ഡയറക്ടര്‍ മുമ്പാകെ നേരിട്ട് അഭിമുഖത്തിന് ഇന്ന് (ആഗസ്റ്റ് 30) രാവിലെ 10.30 ന് ഹാജരാകണം. കൂടതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422533, 2427705.

ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയറ്ററി ഡിപ്പാര്‍ട്ട്‌മെന്റിലെ പുതിയ ടോയ്‌ലറ്റ് നിര്‍മ്മിക്കുന്നതിനും, ഫുഡ് ട്രോളി സൂക്ഷിക്കുന്നതിന് പുതിയ റൂം കൂട്ടിച്ചേര്‍ക്കുന്നതിനും, സ്റ്റാഫ് റൂമിന്റെ സീലിംഗ് ജോലികള്‍ ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സപ്തംബര്‍ 13-ന് ഉച്ചയക്ക് ഒന്നു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് ഡക്‌ട്ടേബിള്‍ എ.സി.5.5 ടണ്‍ ഫുളളി കോപ്പര്‍ വിത്ത് പൈപ്പിങ് ആന്റ് ഫിറ്റിംഗ് സഹിതം ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡര്‍ സപ്തംബര്‍ 15-ന് വൈകിട്ട് അഞ്ചു വരെ നല്‍കാം.

ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയറ്ററി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് 150 ലിറ്റര്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ മില്‍ക്ക് ബോയിലര്‍ (ഡബിള്‍ ജാക്കറ്റ്) വിതരണം ചെയ്യുവാന്‍ കഴിയുന്ന വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവച്ച കവറുകളില്‍ ക്വട്ടേഷന്‍ മില്‍ക്ക് ബോയിലര്‍ എന്ന് രേഖപ്പെടുത്തേണ്ടതും സൂപ്രണറ്റ് ജനറല്‍ ആശുപത്രി, എറണാകുളം വിലാസത്തില്‍ നല്‍കേണ്ടതാണ്. ക്വട്ടേഷനുകള്‍ സപ്തംബര്‍ 13-ന് ഉച്ചയ്ക്ക് ഒന്നു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: 2018 ഒക്‌ടോബര്‍ ഒന്നു മുതല്‍ 2019 സപ്തംബര്‍ 30 വരെ കാലയളവിലേക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് മെയിന്റനന്‍സിനും നടത്തിപ്പിനും (ടെക്‌നീഷ്യന്‍ സഹിതം) താത്പര്യമുളള വ്യക്തികളില്‍ നിന്നും/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഒരു മാസത്തേക്കുളള കോണ്‍ട്രാക്ട് തുക (നികുതിയുള്‍പ്പെടെ) എത്രയെന്ന് ടെന്‍ഡറില്‍ കൃത്യമായി കാണിച്ചിരിക്കണം. തുകയില്‍ നിന്ന് സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന ഇന്‍കം ടാക്‌സ് ഈടാക്കും. ടെന്‍ഡര്‍ സപ്തംബര്‍ 29-ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: 2018 ഒക്‌ടോബര്‍ ഒന്നു മുതല്‍ 2019 സപ്തംബര്‍ 30 വരെ കാലയളവിലേക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലെ എയര്‍കണ്ടീഷണറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് താല്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഒരു മാസത്തെ കോണ്‍ട്രാക്ട് തുക എത്രയെന്ന് ടെന്‍ഡറില്‍ കൃത്യമായി കാണിച്ചിരിക്കണം. ടെന്‍ഡറുകള്‍ സപ്തംബര്‍ 29-ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

date