Skip to main content

താനാളൂരില്‍ ശുചിത്വ ആരോഗ്യ ക്യാമ്പയിന് തുടക്കം

മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താനാളൂര്‍ പഞ്ചായത്തില്‍ ശുചിത്വ ആരോഗ്യ ക്യാമ്പയിന് തുടക്കമായി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, അംഗനവാടി ജീവനക്കാര്‍, കുടുംബശ്രി പ്രവര്‍ത്തകര്‍, ക്ലബ്ബുകളുടെയും സന്നദ്ധ സീഘടനകളുടെയും പ്രതിനിധികള്‍. എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കി.
കെ.പുരം  ഫിര്‍ദൗസ് ഓഡിറ്റോറിയത്തില്‍ നടന്ന കൂടിയാലോചനാ യോഗം പഞ്ചായത്ത് പ്രസിഡന്റ്  എന്‍.മുജീബ് ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.എം.മല്ലിക അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍ പി.എസ്.സഹദേവന്‍, അംഗങ്ങളായ പാലാട്ട് ഹനിഫ, ടി.പി.രമേശ്, സെകട്ടറി എം.രമണി, മെഡിക്കല്‍ ഓഫിസര്‍ ഡോ: കെ.ടി.ശ്രുതി., ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സായ് കിഷോര്‍, എം.അജിത് ബാല്‍ ജുനിയര്‍ സൂപ്രണ്ട് വി.കെ രവിന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

 

date